SignIn
Kerala Kaumudi Online
Thursday, 19 September 2024 9.36 PM IST

സംസ്ഥാന മിനിവോളിബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും.

Increase Font Size Decrease Font Size Print Page
volleyball

പോത്തൻകോട്: സംസ്ഥാന മിനിവോളിബോൾ മത്സരങ്ങൾക്ക് പോത്തൻകോട് കരൂർ ലക്ഷ്മീ വിലാസം ഹൈസ്‌ക്കൂളിൽ ഇന്ന് തുടക്കം കുറിക്കും.മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും. സംസ്ഥാന-ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 8ന് പഞ്ചായത്ത് പ്രസിഡന്റെ് ടി.ആർ.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ.അനിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ഫൈനൽ മത്സരം ഞായറാഴ്ച വൈകീട്ട് 5ന് നടക്കും. 14 ജില്ലകളിൽ നിന്നുള്ള 14 വയസിൽ താഴെപ്രായമുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകളിലായി 400 കായികതാരങ്ങളും ഒഫിഷ്യലുകളും മത്സരത്തിൽ പങ്കെടുക്കുമെന്നും ഇവർക്കുവേണ്ട എല്ലാ സൗകര്യങ്ങളും സ്‌കൂളിൽ ഒരുക്കിയതായി സംഘാടക സമിതി ഭാരവാഹികളായ പി.പ്രവീൺ, ശ്രീകണ്ഠൻ, ആർ.ലതീഷ്‌കുമാർ എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, VOLLEYBALL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.