ദോഹ : ഖത്തറിൽ നടന്ന ഏഷ്യൻ അണ്ടർ16 ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കരുത്തരായ ദക്ഷിണകൊറിയയെ തോൽപ്പിച്ച് ഇന്ത്യ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 90-80 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. അണ്ടർ16 തലത്തിൽ ആദ്യമായാണ് ഇന്ത്യ ദക്ഷിണകൊറിയയ്ക്ക് എതിരെ വിജയം നേടുന്നത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെങ്കിലുമെത്തുന്നത് ഇതാദ്യമായാണ്.2009ലും 2011ലും പത്താം സ്ഥാനത്തെത്തിയതായിരുന്നു ഇതിനുമുമ്പുള്ള ഏറ്റവും മികച്ച പ്രകടനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |