റോട്ടർഡാം: എഫ്.ഐ.എച്ച് പ്രോ വനിതാ ഹോക്കി ലീഗിൽ ഇന്നലെ ഇന്ത്യ 4-0ത്തിന് അമേരിക്കയെ തകർത്ത് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇന്ത്യയ്ക്കായി വന്ദനാ കതാരിയ ഇരട്ടഗോളുകൾ നേടിയപ്പോൾ സോണികയും സംഗീതയും ഓരോ തവണ ലക്ഷ്യം കണ്ടു. നേരത്തേ ഇന്ത്യ 4-2ന് യു.എസിനെ കീഴടക്കിയിരുന്നു. അർജന്റീന നേരത്തേ തന്നെ കിരീടം ഉറപ്പിച്ചിരുന്നു. നെതർലൻഡ്സാണ് രണ്ടാം സ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |