തിരുവനന്തപുരം : 75 -ാമത് അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ചു കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിവിധ പരിപാടികൾ സംഘടിപ്പിക്കും . അന്താരഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഈ വർഷത്തെ ഒളിമ്പിക് തീം ആയ 'ലോകസമാധാനത്തിനായി ഒന്നിക്കാം" എന്ന ആശയത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ഒളിമ്പിക് ദിന പരിപാടികൾ വിഭാവനം ചെയ്തിട്ടുള്ളത്.
ആഘോഷങ്ങളോടനുബന്ധിച്ചു കേരള ഒളിമ്പിക് അസോസിയേഷൻ തലസ്ഥാന നഗരിയിൽ ഇന്ന് 'ഒളിമ്പിക് റൺ" സംഘടിപ്പിക്കും. പതിനായിരത്തോളം പേർ പങ്കെടുക്കുന്ന പരിപാടി ഇന്ന് രാവിലെ 7ന് കവടിയാറിൽ നിന്നും ആരംഭിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിക്കും. കായിക മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്ന പരിപാടിയിൽ ഒളിമ്പ്യൻ ധ്യുതി ചന്ദ് ,ഹിമ ദാസ്, എന്നിവർ മുഖ്യ അതിഥികളാകും.
മന്ത്രി വി. ശിവൻകുട്ടി ആന്റണി രാജു എന്നിവരും സന്നിഹിതരായിരിക്കും. തിരുവനന്തപുരം ജില്ല കളക്ടർ നവജ്യോത് സിംഗ് ഖോസ ഐ.എ.എസ്, ജസ്റ്റിസ് (റിട്ട.) എം. ആർ. ഹരിഹരൻ നായർ, ജേക്കബ് പൊന്നൂസ് ഐ.പി.എസ്, ദ്റോണാചാര്യ ചന്ദ്രലാൽ, ധ്യാൻചന്ദ് അവാർഡ് ജേതാവായ കെ. സി. ലേഖ, അർജുന ജേതാവായ പദ്മിനി തോമസ്, സായി എൽ .എൻ . സി. പി. ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ, ഗോപിനാഥ് ഐ. പി.എസ് എന്നിവർ പങ്കെടുക്കും. രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.
14 ജില്ലകളിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |