പ്രാഗ് : ചെക്ക് റിപ്പബ്ളിക്കിൽ നടക്കുന്ന ടെപ്ളിസ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിൽ മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ നാരായണൻ റണ്ണർ അപ്പായി ഫിനിഷ് ചെയ്തു. അഞ്ചുവിജയങ്ങൾ ഉൾപ്പടെ ഏഴു പോയിന്റുകൾ നേടിയാണ് നാരായണൻ രണ്ടാമതെത്തിയത്. ചെക്ക് റിപ്പബ്ലിക്കുകാരനായ ഹോളാൻ മാർട്ടിൻ, കാനഡയുടെ മൈക്കേൽ ഡോഹെർട്ടി,ഡെന്മാർക്കിന്റെ സിൽവാൻ ജേക്കബ്, ഇന്ത്യയുടെ സങ്കൽപ്പ് ഗുപ്ത,ജർമ്മനിയുടെ കോളാർ ഡിമിത്രി എന്നിവർക്കെതിരെയാണ് നാരായണൻ വിജയം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |