ലണ്ടൻ: വിംബിൾഡൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിൽ പുരുഷ സിംഗിസിൽ നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ച് നാലാം റൗണ്ടിലെത്തി. ഇന്നലെ നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ നാട്ടുകാരൻ കൂടിയായ മിയോമിർ കെസ്മനോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ 6-0,6-3,6-4ന് കീഴടക്കിയാണ് ജോക്കോവിച്ച് കുതിപ്പ് തുടരുന്നത്. വിംബിൾഡണിൽ ജോക്കോയുടെ തുടർച്ചയായ 35-ാം ജയമായിരുന്നു ഇത്. വനിതാ സിംഗിസിൽ ആഞ്ജലിക്വെ കെർബർ എലിസെ മെർട്ടൻസിനോട് തോറ്റു പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |