ബർമിംഗ്ഹാം: കോമൺവെൽത് ഗെയിംസിൽ ജൂഡോതാരം സുശീല ദേവിയിലൂടെ ഇന്ത്യൻ മെഡൽ അക്കൗണ്ടിൽ വെള്ളിത്തിളക്കം. ഇന്നലെ ജൂഡോയിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിലാണ് സുശീല വെള്ളി നേടിയത്. തകർപ്പൻ പ്രകടനവുമായി ഫൈനലിലെത്തിയ സുശീല എന്നാൽ കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയുടെ മിഖേല വൈറ്റ്ബൂയിയോട് തോൽക്കുകയായിരുന്നു.
സെമിയിൽ മൗറീഷ്യസിന്റെ പ്രിസില്ല മൊറാൻഡിനെ അനായാസം മറികടന്നാണ് സുശീല ഫൈനലുറപ്പിച്ചത്.
ലോൺ ബാളിൽ ചരിത്ര നേട്ടം പുറത്തെടുത്ത വുമൺസ് ഫോർസ് ടീം ഫൈനലിലെത്തി മെഡലുറപ്പിച്ചതായിരുന്നു ഇന്നലത്തെ ഇന്ത്യയുടെ സർപ്രൈസ് പ്രകടനം. സെമിയിൽ കരുത്തരായ ന്യൂസിലൻഡിനെ 16-13ന് വീഴ്ത്തിയാണ് ഇന്ത്യ ആദ്യമായി ഫൈനലിലെത്തി മെഡൽ ഉറപ്പാക്കിയത്. സ്ക്വാഷിൽ സൗരവ് ഘോഷാൽ സെമിയിൽ എത്തി. ബോക്സിംഗിൽ അമിത് പംഗലും ഹുസ്സാമുദീൻ മൊഹമ്മദും ക്വാർട്ടർ ഉറപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |