SignIn
Kerala Kaumudi Online
Friday, 26 April 2024 10.12 AM IST

നാട്ടങ്കത്തിൽ എ ടീമിനു ജയം

chess-olympiad

ചെന്നൈ: ചെസ് ഒളിമ്പ്യാഡിൽ ഇന്നലെ നടന്ന ഓപ്പൺ വിഭാഗഹത്തിൽ നേർക്കു നേർ പോരാട്ടത്തിൽ ഇന്ത്യ എ ടീം സി ടീമിനെ തോൽപ്പിച്ചു. ഏഴാം റൗണ്ട് മത്സരത്തിൽ 3-1നാണ് ഇന്ത്യ എ ടീം സി ടീമിനെ പൂട്ടിയത്. എ ടീമംഗമായ മലയാളി താരം എസ്.എൽ നാരായണൻ പുരാണിക് അഭിമന്യുവിനെ കീഴടക്കി. എറിഗൈസി അർജുൻ അഭഇജീത്ത് ഗുപ്തയേയും കീഴടക്കി. മറ്റ് രണ്ട് മത്സരങ്ങളും സമനിലയായി. ഇന്ത്യ ബി ടീം ക്യൂബയെ 3.5-1.5 ന് തകർത്തു. ബി ടീമിലുണ്ടായിരുന്ന മലയാളി താരം നിഹാൽ സരിൻ ജയിച്ചു. വനിതകളിൽ എ ടീം 2.5-1.5ന് അസർബൈജാനെ തോൽപ്പിച്ചു. സി ടീം 3-1ന് സ്വിറ്റ്‌സർലൻഡിന്റെ വെല്ലുവിളി മറികടന്നപ്പോൾ ബി ടീം ഗ്രീസുമായി 2-2ന് സമനിലയിൽ കുരുങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CHESS OLYMPIAD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.