SignIn
Kerala Kaumudi Online
Saturday, 27 April 2024 2.56 AM IST

മാ‌ർ ഇവാനിയോസ് ചാമ്പ്യൻമാർ

ivanios

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ സ്പോർട്സ്-എക്സോട്ടിക്ക സംഘടിപ്പിച്ച റെഡ് ബുൾ കാമ്പസ് ക്രിക്കറ്റ് - കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് കിരീടം നേടി. തൊടുപുഴ കെ.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ തേവര സേക്രഡ് ഹാർട്ട് കോളേജിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മാർ ഇവാനിയോസ് ചാമ്പ്യൻമാരായത്.

ആദ്യം ബാറ്റ് ചെയ്ത സേക്രഡ് ഹാർട്ട് കോളേജിനെ വിഷ്ണു വിജയൻ (3/30), ദേവൻ ആർ.ജെ (2/24), അഭിഷേക് പ്രതാപ് (2/16), അനുരാജ് ജെ. എസ്‌ (2/19) എന്നിവരുടെ ബൗളിംഗിന്റെ പിൻബലത്തിൽ മാർ ഇവാനിയോസ് 18.3 ഓവറിൽ 106 റൺസിന്‌ ഓൾ ഔട്ടാക്കി. ഗൗതം മോഹൻ 28 റൺസ് നേടി. മറുപടി ബാറ്റിംഗിൽ മാർ ഇവാനിയോസ് കോളേജ് നീൽ സണ്ണി (പുറത്താകാതെ 37) , ഗോഡ്സൺ (26) എന്നിവരുടെ മികച്ച ബാറ്റിംഗിന്റെ സഹായത്താൽ 15.4 ഓവറിൽ വിജയലക്ഷ്യത്തിലെത്തി 107/5. വിജയികളായ മാർ ഇവാനിയോസ് കോളേജ് റെഡ് ബുൾ ക്യാമ്പസ് ക്രിക്കറ്റ് ഇന്ത്യ റൗണ്ടിലേക്ക് യോഗ്യത നേടി. വ്യക്തിഗത അവാർഡുകൾ നേടിയവർ:

പ്ലെയർ ഓഫ് ദി ഫൈനൽ - നീൽ സണ്ണി (മാർ ഇവാനിയോസ്),പ്ലെയർ ഓഫ് ദി ടൂർണമെന്റ് - അഭിഷേക് പ്രതാപ് (മാർ ഇവാനിയോസ്)

ബെസ്റ്റ് ബാറ്റർ - സൽമാൻ സലിം (സേക്രഡ് ഹാർട്ട്),ബെസ്റ്റ് ബൗളർ - അബി ബിജു (മാർ ഇവാനിയോസ്),ബെസ്റ്റ് ഫീൽഡർ - അരവിന്ദ് കെ എസ്‌ (സേക്രഡ് ഹാർട്ട്),ബെസ്റ്റ് വിക്കറ്റ് കീപ്പർ - വിഷ്ണു രാജ് (മാർ ഇവാനിയോസ്),ബെസ്റ്റ് പ്രോമിസിങ് പ്ലെയർ - അദ്വൈത് സജിത്ത് (സെന്റ് പോൾസ്).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IVANIOS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.