പാരീസ്: ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ പുരുഷ ഡബിൾസിൽ കിരീടം സ്വന്തമാക്കി ഇന്ത്യൻ ജോഡി സാത്വിക്സായിരാജ് - ചിരാഗ് ഷെട്ടി സഖ്യം ചരിത്രമെഴുതി. ഫൈനലിൽ ചൈനീസ് തായ് പേയുടെ ലു ചിംഗ് യാവോ - യംഗ് പോ ഹാൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് ഇന്ത്യൻ സഖ്യം ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. 48 മിനിട്ടിൽ 21-13,21-19 നായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ജയം. 39 വർഷത്തെ ചരിത്രത്തിൽ ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് ചാമ്പ്യൻമാരാകുന്ന ആദ്യ ഇന്ത്യൻ ജോഡിയാണ് സാത്വിക് - ചിരാഗ് സഖ്യം. ഈ വർഷം സുവർണക്കുതിപ്പ് നടത്തുന്ന ഇരുവരും ഇന്ത്യ ഓപ്പൺ കിരീടം, കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ, തോമസ് കപ്പ് കിരീടം, ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം എന്നിവ സ്വന്തമാക്കിയിരുന്നു.
കാഷ് അവാർഡ്
ഫ്രഞ്ച് ഓപ്പൺ ഡബിൾസിൽ ചാമ്പ്യൻമാരായ സാത്വിക് - ചിരാഗ് സഖ്യത്തിനും ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ ശങ്കർ മുത്തുസ്വാമിക്കും ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ 5 ലക്ഷം രൂപ വാതം കാഷ് അവാർഡ് പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |