കൊൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ ഹിമാചൽ പ്രദേശിനെ 3 വിക്കറ്റിന് കീഴടക്കി മുംബയ് ചാമ്പ്യൻമാരായി. ആദ്യം ബാറ്റ്ചെയ്ത ഹിമാചൽ 20ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ മുംബയ് 7 വിക്കറ്റ് നഷ്ടത്തിൽ മൂന്ന് പന്ത് ശേഷിക്കെ വിജയലക്ഷ്യത്തിലെത്തി (146/7). 31 പന്തിൽ 36 റൺസുമായി പുറത്താകാതെ നിന്ന സർഫ്രാസ് ഖാനാണ് മുംബയുടെ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. ആദ്യമായാണ് മുംബയ് സയ്യിദ് മുിഷ്താഖ് അലി ട്രോഫി സ്വന്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |