ജറുസലേം: വിമാനത്താവളത്തിൽ ചെക്ക്- ഇൻ കൗണ്ടറിൽ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. ഇസ്രയേലിലെ ടെൽ അവീവയിലെ വിമാനത്താവളത്തിലാണ് സംഭവം. കുട്ടിയ്ക്ക് ദമ്പതികൾ ടിക്കറ്റ് എടുത്തിരുന്നില്ല. അതിനാലാണ് ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് ഇവർ കുട്ടിയെ ഉപേക്ഷിച്ചത്.
ബെൻ ഗുറിയോൺ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ബെൽജിയത്തിലേയ്ക്ക് പോകാനാണ് ഇവർ എത്തിയത്. അവിടെ വച്ച് റയാനെയർ എയർലെെൻസ് വിമാനത്തിൽ ചെക്ക് ഇൻ ചെയ്യുന്നതിനിടെയാണ് ദമ്പതികൾ കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ട്. ദമ്പതികളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കുട്ടിയെ ചെക്ക് ഇൻ കൗണ്ടറിലെ ജീവനക്കാരാണ് കണ്ടത്. ഇവർ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും വിമാനത്തിൽ കയറുന്നതിന് മുൻപ് ദമ്പതികളെ പിടികൂടുകയും ചെയ്തു. കുട്ടി ഇപ്പോൾ രക്ഷിതാക്കൾക്കൊപ്പമാണ്.
റയാനെയർ എയർലെെൻസിൽ കുട്ടികളുടെ യാത്രയ്ക്കും പണം ഈടാക്കാറുണ്ട്. കുട്ടികൾക്ക് 27 ഡോളറാണ് ടിക്കറ്റ് നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |