ബീജിംഗ്: അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കൂടുതല്‍ കടുപ്പിക്കാന്‍ ഉറച്ച് തന്നെയാണ് ചൈന മുന്നോട്ട് പോകുന്നത്. നിര്‍ണായകമായ പല തീരുമാനങ്ങളും ചൈന കൈക്കൊള്ളുന്നതാണ് ഈ ദിവസങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഇപ്പോഴിതാ വ്യോമയാന മേഖലയിലും അമേരിക്കയ്ക്ക് പണി കൊടുക്കാന്‍ തന്നെയാണ് ചൈനയുടെ തീരുമാനം. അമേരിക്കന്‍ കമ്പനിയായ ബോയിംഗില്‍ നിന്ന് വിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങരുതെന്ന് രാജ്യത്തെ വിമാനക്കമ്പനികള്‍ക്ക് ചൈന നിര്‍ദേശം നല്‍കി കഴിഞ്ഞു.
അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് ചൈനയുടെ പുതിയ തീരുമാനം. യുഎസ് കമ്പനികളില്‍നിന്ന് വിമാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും സ്‌പെയര്‍ പാര്‍ട്‌സും വാങ്ങുന്നത് ചൈനീസ് വിമാനക്കമ്പനികള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്യാന്തര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ബോയിംഗ് ചൈനയില്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വിമാനം വില്‍ക്കുന്നുണ്ട്. ചൈന പോലെ വലിയ വ്യോമയാന ശൃംഖലയുള്ള രാജ്യം കടുത്ത തീരുമാനമെടുക്കുന്നത് കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കും.
തീരുവ വര്‍ദ്ധന മൂലമുണ്ടായ ചെലവുകള്‍ നികത്താന്‍ ബോയിംഗ് വിമാനങ്ങള്‍ വാടകയ്ക്ക് എടുത്ത് ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് സഹായം നല്‍കാന്‍ ചൈനീസ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ താരിഫുകള്‍ പ്രകാരം യുഎസ് നിര്‍മിത വിമാനങ്ങളുടെയും പാര്‍ട്ട്സുകളുടെയും വില ഇരട്ടിയോളം കൂടും.
ഇത് ചൈനീസ് വിമാനക്കമ്പനികള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണ് സര്‍ക്കാരിന്റെ സഹായനടപടി. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 145% തീരുവയാണ് യുഎസ് പ്രഖ്യാപിച്ചത്. പിന്നാലെ യുഎസ് ഉത്പന്നങ്ങള്‍ക്ക് 125% നികുതി ചൈനയും ചുമത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |