
തിരുവനന്തപുരം: ഏകദിനത്തിലെ ലോകചാമ്പ്യൻമാരായി രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പര പിടിക്കാൻ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തി. ട്വന്റി-20 പരമ്പരയിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്ന ശേഷിക്കുന്ന മൂന്ന ് മത്സരങ്ങൾക്കായി ഇന്നലെ വൈകിട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യയുടേയും ശ്രീലങ്കയുടേയും പെൺപടയ്ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. നിരവിധി ആരാധകരും താരങ്ങളെ വരവേൽക്കാൻ എത്തിയിരുന്നു.ക്യാപ്ടൻ ഹർമൻപ്രീത് കൗറിനേയും ടീമിനേയും വലിയ കൈയടികളോടെയാണ് ആരാധകർ സ്വീകരിച്ചത്.
വൈസ് ക്യാപ്ടൻ സ്മൃതി മന്ഥന,ജെമീമ റോഡ്രിഗ്രസ്, ഷഫാലി വർമ്മ,ദീപ്തി ശ റിച്ച ഘോഷ്, സ്നേഹ റാണ, അമൻ ജോത് കൗർ , അരുന്ധതി റെഡ്ഡി എന്നിവരെല്ലാം വിമാനത്താവളത്തിന് പുറത്തേക്ക് വരുമ്പോൾ ആരാധകർ പേര് വിളിച്ചാണ് വരവേറ്റത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ സ്മൃതിയും മറ്റ് ചിലതാരങ്ങളുംഓട്ടോഗ്രാഫ് നൽകി. തലസ്ഥാന നഗരിയിൽ ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് ടൂര്ണമെന്റിനായി പ്രത്യേക വിമാനത്തിലാണ് ഇന്ത്യയുടേയും ശ്രീലങ്കയുടെയും താരങ്ങൾ വിശീഖപട്ടണത്ത് നിന്ന് എത്തിയത്. എയർപോർട്ടിൽ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ . കെ കെ രാജീവ് , ഇന്ത്യയുടെ മലയാളി താരം സജന സജീവൻ എന്നിവരുൾപ്പട്ട സംഘമാണ ്ഔദ്യോഗികമായി ടീമുകളെ സ്വീകരിച്ചത്. ക്യാപ്ടൻ ചമാരിഅട്ടപൊട്ടുവിന്റെ നേതൃത്വത്തിലാണ് ശ്രീലങ്കൻ ടീം എത്തിയത്.
പരമ്പര
പിടിക്കാൻ
വിശാഖപട്ടണം വേദിയായ ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യൻ ടീം പരമ്പരയിൽ 2-0ത്തിന് മുന്നിലാണ്. നാളെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മറുവശത്ത് നാള ജയിച്ച് പരമ്പരയിൽ പ്രതീക്ഷ നിലനിറുത്താനാണ് ലങ്കയിറങ്ങുന്നത്.28, 30 തീയതികളിലായാണ് അവസാന രണ്ട് മത്സരങ്ങൾ. രാത്രി 7 മുതലാണ് മത്സരങ്ങൾ. ഏകദിന ലോകകപ്പ് ചാമ്പ്യൻമാരായ ശേഷം ഇന്ത്യൻ വനിതാ ടീം കളിക്കുന്ന ആദ്യ പരമ്പരയാണിത്.
ബാറ്റിംഗ്
പിച്ച്
റൺ ഒഴുകുന്ന പിച്ചാണ് ക്യൂറേറ്ററായ എ.എം ബിജുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയത്. ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്ന ആദ്യ വനിതാ അന്താരാഷ്ട്ര മത്സരം കൂടിയാണ് നാളത്തേത്.
ജമീമയ്ക്ക്
ചെവി വേദന,
ഡോക്ടറെ കണ്ടു
ഇന്നലെ തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ വനിതാ ടീമിലെ മിന്നും താരവും ലോകകപ്പ് ഹീറോയുമായ ജമീമ റോഡ്രിഗസ് ചെവി വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. എയപോർട്ടിൽ നിന്ന് അനന്തപുരി ആശുപത്രിയിലേക്കാണ് താരം പോയത്. പേടിക്കാനില്ലെന്നും ചെറിയ ഇൻഫെക്ഷൻ കാരണമാണ് ചെവിവേദനയുണ്ടായതെന്നും അറിയാൻ കഴിഞ്ഞു. ജമീമ ഇന്ന് ടീമിനൊപ്പം പരിശീലനത്തിനിറങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |