ട്രിപോളി : ലിബിയൻ തീരത്ത് അഭയാർത്ഥി കപ്പൽ മുങ്ങി 73 പേർ മരിച്ചെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഇതുവരെ 11 മൃതദേഹങ്ങൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ചൊവ്വാഴ്ച നടന്ന അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏഴ് പേരുടെ നില ഗുരുതരമാണ്. യൂറോപ്പിലേക്കാണ് കപ്പൽ പുറപ്പെട്ടതെന്ന് അധികൃതർ പറയുന്നു. മെഡിറ്ററേനിയൻ കടലിൽ ഈ വർഷം ഇതുവരെ 130ലേറെ അഭയാർത്ഥികളാണ് അപകടങ്ങളിൽ മരിച്ചത്. 2014 മുതൽ 25,821 അനധികൃത കുടിയേറ്റക്കാരെയും അഭയാർത്ഥികളെയുമാണ് മെഡിറ്ററേനിയൻ കടലിൽ കാണാതായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |