SignIn
Kerala Kaumudi Online
Friday, 10 January 2025 10.44 PM IST

ശ്രീലങ്കയിൽ പുതുചരിത്രം,​ ഇടതുനേതാവ് അനുര കുമാര ദിസനായക പുതിയ പ്രസിഡന്റാകും

Increase Font Size Decrease Font Size Print Page
s

കൊളംബോ: ശ്രീലങ്കയിൽ പുതുചരിത്രം കുറിച്ച് ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ, ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെയെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അനുര കുമാരയുടെ വിജയം. പ്രസിഡന്റ് ഇലക്ഷഷനിൽ അനുര കുമാര വിജയിച്ചതായി ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു.

നാഷണൽ പീപ്പിൾസ് പവർ നേതാവാണ് അനുര കുമാര. 42.31 ശതമാനം വോട്ട് നേടിയാണ് ഇടത് നേതാവിന്റെ വിജയം. ശ്രീലങ്കയുടെ ഒൻപതാമത്തെ പ്രസിഡന്റാണ്.തിങ്കളാഴ്ച പ്രസിഡന്റായി അനുര കുമാര സത്യപ്രതിജ്ഞ ചെയ്യും.

ആദ്യത്തെ റൗണ്ട് വോട്ടെണ്ണലിൽ നാഷണൽ പീപ്പിൾസ് പവർ(എൻപിപി) നേതാവ് അനുര കുമാരയ്ക്ക് 42. 3 ശതമാനം വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സമാഗി ജന ബലവേഗയയുടെ (എസ്‌ജെബി) നേതാവും മുൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനുമായ സജിത് പ്രേമദാസയ്ക്ക് 33 ശതമാനം വോട്ടുകൾ നേടി. അതേസമയം റെനിൽ വിക്രമസിംഗെയ്ക്ക് 17 ശതമാനം വോട്ടുകൾ മാത്രമേ പിടിക്കാനായുള്ളൂ.

മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മൂത്തമകൻ നമൽ രാജപക്‌സെ 2.5 ശതമാനം വോട്ടാണ് നേടിയത്.

എന്നാൽ 50 ശതമാനം വോട്ടുകൾ നേടാൻ കഴിയാതിരുന്നതോടെയാണ് വോട്ടെണ്ണൽ രണ്ടാം റൗണ്ടിലേക്ക് കടന്നത്. ശ്രീലങ്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായിട്ടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിലേക്ക് കടക്കുന്നത്. ശ്രീലങ്കൻ തിരഞ്ഞെടുപ്പ് നിയമമനുസരിച്ച് ഒരു സ്ഥാനാർത്ഥിക്ക് 50 ശതമാനത്തിന് മുകളിൽ വോട്ടുകൾ നേടാനായില്ലെങ്കിലാണ് രണ്ടാം റൗണ്ടിലേക്ക് വോട്ടെടുപ്പ് കടക്കേണ്ടത്. രണ്ട് മുൻനിര സ്ഥാനാർത്ഥികൾ മാത്രമേ രണ്ടാം റൗണ്ടിൽ ഉണ്ടാകുകയുള്ളൂ.

പ്രതീക്ഷയുടെ യുവ രക്തംകണ്ടുപഴകിയ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായി പ്രാക്ടിക്കൽ രാഷ്ട്രീയത്തിന്റെ പ്രയോക്താവായാണ് ശ്രീലങ്കയിലെ രാഷ്ട്രീയ നിരീക്ഷകർ ദിസനായകെയെ വിലയിരുത്തുന്നത്. ചെറുപ്പകാലം മുതൽ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞുവന്നതിന്റെ അനുഭവജ്ഞാനമാണ് അദ്ദേഹത്തിന്റെ മുതൽക്കൂട്ട്.

ദിസനായകെയുടെ ചെറുപ്പകാലത്ത് തീവ്ര കമ്യൂണിസ്റ്റ് ചായ്‌വുള്ള പാർട്ടിയായിരുന്നു ജനത വിമുക്തി പെരമുന എന്ന ജെവിപി. പിന്നീട് പലകാരണങ്ങൾ കൊണ്ടും ആ തീവ്രത ഉപേക്ഷിച്ചു.സ്കൂൾ കാലം മുതൽ ജെവിപിയുടെ ആശങ്ങളിൽ ആകൃഷ്ടനായിരുന്നു ദിസനായകെ. വിദ്യാഭ്യാസ കാലമാണ് അദ്ദേഹത്തിലെ രാഷ്ട്രീയക്കാരനെ രാകി മിനുക്കിയത്. 1995 ൽ പാർട്ടി പോളിറ്റ്ബ്യൂറോയിൽ എത്തി. 2000മുതൽ പാർലമെന്റ് അംഗം കൂടിയാണ്. 2014 ൽ പതിനേഴാം പാർട്ടികോൺഗ്രസോടെയാണ് നേതൃത്വത്തിന്റെ തലപ്പത്തേക്ക് അദ്ദേഹം എത്തിയത്.താൻ പിന്തുണയ്ക്കുന്നവരുടെ കൊള്ളരുതായ്മകൾക്കെതിരെ വടിയെടുക്കാനും ദിസനായകെ മടികാണിച്ചില്ല. 1994ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചന്ദ്രിക കുമാരതുംഗയെയാണ് അദ്ദേഹവും പാർട്ടിയും പിന്തുണച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഭരണകൂടത്തിന്റെ കടുത്ത വിമർശകനായി അദ്ദേഹം മാറുകയായിരുന്നു.lanka-വിപ്ലവത്തിൽ പൊളിഞ്ഞു, പക്ഷേ ബാലറ്റിൽതുടക്കത്തിൽ ശ്രീലങ്കയിൽ വിപ്ലവത്തിന്റെ പര്യായമായിരുന്നു ജെവിപി. അധികാരം പിടിക്കാൻ രണ്ടുതവണയാണ് കലാപത്തിന് ശ്രമിച്ചത്. പക്ഷേ, ആസൂത്രണത്തിലെ പിഴവടക്കം പല കാരണങ്ങൾ കൊണ്ടും രണ്ടുതവണയും വിപ്ലവം പൊളിഞ്ഞു.

റഷ്യയിലെ ലുമുംബ സർവകലാശാലയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിയായ റൊഹാന വിജവീരയാണ് ജനതാ വിമുക്തി പെരുമുനയ്ക്ക് തുടക്കമിട്ടത്. സ്‌കോളർഷിപ്പോടെ സോവിയ​റ്റ് യൂണിയനിൽ മെഡിക്കൽ പഠനത്തിന് അവസരം ലഭിച്ചതാണ് വിജവീരയെ കമ്യൂണിസവുമായി അടുപ്പിച്ചത്. സായുധ കലാപത്തിന്റെ കടുത്ത ആരാധകനായിരുന്നു വിജവീര.ചെഗുവേരയുടെ ആരാധകനായ അദ്ദേഹം വേഷത്തിലും ഭാവത്തിലുമെല്ലാം ചെയെ അനുകരിക്കാനും ശ്രമിച്ചിരുന്നു. വിമർശിക്കുന്നത് ഇഷ്ടപ്പെടാത്ത അദ്ദേഹം തന്റെ ആശയങ്ങൾ നടപ്പാക്കാനായിരുന്നു മുൻതൂക്കം നൽകിയിരുന്നത്. അതിലൊന്നായിരുന്നു സായുധ വിപ്ലവത്തിനുള്ള ശ്രമം. പക്ഷേ, ഭരണകൂടം വിപ്ളവശ്രമം തകർത്തു. പല നേതാക്കളും പിടിയിലായി. വിപ്ലവം ഉപേക്ഷിച്ച് ബാലറ്റിലൂടെ അധികാരത്തിലെത്താൻ തുടർന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വൻ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.1989 ലായിരുന്നു രണ്ടാമത്തെ സായുധ വിപ്ലവത്തിനുള്ള ശ്രമം. അതും പൊളിഞ്ഞുപാളീസായി. മുൻ കലാപസമയത്തെക്കാൾ തീവ്രമായിട്ടായിരുന്നു ഭരണകൂടം ഇത്തവണ ജെവിപിയെ നേരിട്ടത്. പാർട്ടിയെ പിന്തുണച്ച പലരും കൊല്ലപ്പെട്ടു. വിജവീരയും അറസ്റ്റിലായി. കുറച്ചുനാൾക്കകം അദ്ദേഹം കൊല്ലപ്പെട്ടു. കസ്​റ്റഡിയിലിരിക്കെ അപ്രതീക്ഷിതമായി മരണം സംഭവിച്ചെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. ശരിക്കും തീ കൊളുത്തി കൊല്ലുകയായിരുന്നു എന്നാണ് ജെവിപി ആരോപിക്കുന്നത്.രണ്ടുതവണ ശ്രമിച്ചിട്ടും വിപ്ലവത്തിലൂടെ അധികാരം പിടിക്കാൻ ജെവിപിക്ക് ആയില്ല. അതിനുള്ള മധുരപ്രതികാരം കൂടിയാവും ബാലറ്റിലൂടെയുള്ള അധികാരം പിടിക്കൽ. ജനങ്ങൾ വൻ ഭൂരിപക്ഷം നൽകി എന്നതും വിജയത്തിന്റെ മധുരം കൂട്ടുന്നു.

TAGS: NEWS 360, WORLD, WORLD NEWS, SRILANKAN ELECTION, ANURA KUMARA DISABAYAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.