സോൾ: ദക്ഷിണ കൊറിയയിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോളിനെതിരെയുള്ള (63) ഭരണഘടനാ കോടതിയുടെ ഇംപീച്ച്മെന്റ് വിചാരണ നടപടികൾ ആരംഭിച്ചു. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്ച യൂനിനെ പാർലമെന്റിൽ ഇംപീച്ച് ചെയ്തിരുന്നു. ഇതോടെ യൂൻ പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഈ മാസം 3ന് രാത്രിയാണ് യൂൻ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത്. സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ പിൻവലിച്ചു. പ്രതിപക്ഷ പാർട്ടികൾ ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നെന്നും ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു യൂൻ പട്ടാള നിയമം ഏർപ്പെടുത്തിയത്. ഭരണഘടനാ കോടതിയിലെ നടപടിക്രമം 180 ദിവസം വരെ നീണ്ടേക്കാം. കോടതിയിലെ 9 അംഗ ബെഞ്ചിലെ 6 പേർ യൂനിനെതിരെ വോട്ട് ചെയ്താൽ, അദ്ദേഹം പുറത്താകും. ഇല്ലെങ്കിൽ പദവിയിൽ തിരിച്ചെത്താം. യൂൻ പുറത്തായാലോ രാജി വച്ചാലോ 60 ദിവസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തും. അതുവരെ ഡക്ക്-സൂ തുടരും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |