വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ ഫെയ്ത്ത് ഓഫീസ് ആരംഭിക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ട്രംപിന്റെ ആത്മീയ ഉപദേഷ്ടാവ് ടെലി ഇവാഞ്ചലിസ്റ്റ്- പോള വൈറ്റ് ആയിരിക്കും ഫെയ്ത്ത് ഓഫീസിന് നേതൃത്വം നല്‍കുകയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഓർഡറിർ അദ്ദേഹം ഒപ്പുവച്ചു. ഡൊമസ്റ്റിക് പോളിസി കൗൺസിലിന്റെ ഭാഗമായിട്ടായിരിക്കും 'ഫെയ്ത്ത് ഓഫീസ്' പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ. യു.എസിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് അറ്റോർണി ജനറൽ പാം ബോണ്ടയ്ക്കു കീഴിൽ സംഘത്തിനും കഴിഞ്ഞദിവസം ട്രംപ് രൂപം നൽകിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൻസ്ൽവാനിയയിൽ വച്ച് ട്രംപിനുനേരെ വധശ്രമം നടന്നിരുന്നു. മരണത്തിൽ നിന്ന കഷ്ടിച്ച് രക്ഷപ്പെട്ടതിന് ശേഷം താൻ കൂടുതൽ ഈശ്വരവിശ്വാസിയായെന്നും ട്രംപ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |