വാഷിംഗ്ടൺ : യു.എസിലെ കാലിഫോർണിയ സംസ്ഥാനത്ത് ദീപാവലിയെ ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ബില്ലിൽ ഗവർണർ ഗാവിൻ ന്യൂസം ഒപ്പിട്ടു. 2026 ജനുവരി 1ന് പ്രാബല്യത്തിൽ വരും. ഇതോടെ ദീപാവലി ദിവസം പൊതുവിദ്യാലയങ്ങൾക്കും കമ്മ്യൂണിറ്റി കോളേജുകൾക്കും അവധി നൽകാം. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടെ അവധിയെടുക്കാം. കണക്‌റ്റികട്ട്, പെൻസിൽവേനിയ സംസ്ഥാനങ്ങളും നേരത്തെ ദീപാവലിയെ ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |