വാഷിംഗ്ടൺ:റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ ഇരകളായ കുട്ടികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് താൻ അയച്ച കത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മറുപടി നൽകിയതായി പ്രഥമ വനിത മെലാനിയ ട്രംപ്. റഷ്യൻ പ്രസിഡന്റുമായി തനിക്ക് തുറന്ന ആശയവിനിമയ മാർഗമുണ്ടെന്നും.റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ ഇരകളായ കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ അയക്കുകയാണെന്ന് പുടിൻ അറിയിച്ചതായി യു.എസ് പ്രഥമ വനിത പറഞ്ഞു.ഒട്ടേറെ യുക്രെയ്ൻ കുട്ടികൾ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിച്ചതായും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എട്ട് കുട്ടികൾ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിച്ചതായി അവർ പറഞ്ഞു.ഓഗസ്റ്റിൽ അലാസ്ക സന്ദർശിച്ച വേളയിൽ പുടിന് പ്രഥമ വനിതയുടെ "സമാധാന കത്ത്" നേരിട്ട് കൈമാറിയത്.
ട്രംപ് കത്തിന്റെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.സ്ലൊവേനിയൻ വംശജയായ മെലാനിയ അലാസ്‌കയിലേക്കുള്ള യാത്രയിൽ ഉണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |