
ധാക്ക: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഴിമതിക്കേസിൽ വീണ്ടും ജയിൽ ശിക്ഷ. ഇന്നലെ ധാക്കയിലെ പ്രത്യേക കോടതിയാണ് ഹസീനയ്ക്ക് 5 വർഷം ശിക്ഷ വിധിച്ചത്. 1,00,000 ടാക്ക പിഴയും വിധിച്ചു. ഇതോടെ നാല് അഴിമതിക്കേസുകളിലായി ഹസീനയ്ക്ക് വിധിച്ച ശിക്ഷ 26 വർഷമായി ഉയർന്നു.
സർക്കാർ ഭവന പദ്ധതിയിൽ ഭൂമി അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് വിധി. രണ്ട് അഴിമതിക്കേസുകളിൽ വിധി ഉടനുണ്ടാകും. അതേ സമയം, കേസിൽ ഹസീനയുടെ സഹോദരി രഹനയ്ക്ക് 7 വർഷവും രഹനയുടെ മകളും ബ്രിട്ടീഷ് എം.പിയുമായ ടുലിപ് സിദ്ദിഖിന് 2 വർഷവും വീതം ശിക്ഷ ഇന്നലെ വിധിച്ചു. രഹന മകൾക്കൊപ്പം യു.കെയിലാണ്.
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് 2024 ആഗസ്റ്റ് 5ന് അധികാരമൊഴിഞ്ഞ ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. പ്രക്ഷോഭത്തെ അടിച്ചമർത്തിയതിന്, നവംബർ 17ന് ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |