SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.23 PM IST

ജയിലിലുള്ള ഖാലിദിന് കത്തെഴുതി ന്യൂയോർക്ക് മേയർ മംദാനി

Increase Font Size Decrease Font Size Print Page
m

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ജെ.എൻ.യു മുൻ നേതാവ് ഉമർ ഖാലിദിന് സ്വന്തം കൈപ്പടയിൽ കത്തെഴുതി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. ഉമറിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കത്ത് സുഹൃത്ത് ബനോജ്യോത്സ്ന ലാഹിരിയാണ് എക്‌സിൽ പങ്കുവച്ചത്. 'പ്രിയപ്പെട്ട ഉമർ, ജീവിതത്തിലെ കയ്‌പ്പേറിയ കാര്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ വാക്കുകൾ ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. അതുപോലെ ഇത്തരം സാഹചര്യങ്ങളിൽ സ്വയം നശിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യവും. ഞങ്ങൾ എല്ലാവരും നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നു- മംദാനി കത്തിൽ പറയുന്നു.

ഉമറിന് ന്യായമായ വിചാരണ ഉറപ്പാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും യു.എസിലെ എട്ട് സാമാജികർ യു.എസിലെ ഇന്ത്യൻ സ്ഥാനപതിക്കും കത്തെഴുതി. ഉമറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. 2020 സെപ്‌തംബ‌ർ 14നാണ് അറസ്റ്റിലായത്.

TAGS: NEWS 360, WORLD, WORLD NEWS, MAMDANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY