
ധാക്ക: ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർമാൻ താരിഖ് റഹ്‌മാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 18 മാസം രാജ്യത്തെ നയിച്ച ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് ഇന്നലെ സ്ഥാനമൊഴിഞ്ഞു. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മകനാണ് താരിഖ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള താരിഖിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് 4ന് പാർലമെന്റിലെ സൗത്ത് പ്ലാസയിലാണ് താരിഖിന്റെയും ക്യാബിനറ്റ് അംഗങ്ങളുടെയും സത്യപ്രതിജ്ഞ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
