മോസ്കോ: കൊവിഡ് പ്രതിരോധത്തിന് ഇന്ത്യയ്ക്ക് സഹായം നൽകിയ റഷ്യയ്ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ പ്രധാനമന്ത്രി പുടിനെ ഫോണിൽ വിളിച്ചാണ് നന്ദിയറിയിച്ചത്. പുടിനുമായി കൊവിഡ് സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തെന്ന് മോദി ട്വീറ്റ് ചെയ്തു. ഇത് കൂടാതെ, ഉഭയകക്ഷി സഹകരണം, ഊർജ്ജ - ബഹിരാകാശ മേഖല എന്നിവയെക്കുറിച്ചും ചർച്ച നടന്നു. ഇരു രാജ്യങ്ങളുടേയും വിദേശ - പ്രതിരോധ മന്ത്രിമാർ തമ്മിൽ 2+2 ചർച്ച നടത്താൻ ധാരണയായെന്നും മോദി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |