ബെർലിൻ : കൊവിഡ് രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യക്കായി ജർമ്മനിയിൽ നിന്നും കൂടുതൽ സഹായമെത്തി.ഓക്സിജൻ സംഭരണത്തിനുള്ളക്രയോജനിക് കണ്ടെയ്നറുകളാണ് ഇന്ത്യയിലെത്തിച്ചത്. ഡൽഹി വിമാനത്താവളത്തിലേക്ക് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ജർമ്മനിയുടെ സഹായമെത്തിയത്.
ഫ്രാങ്ക്ഫർട്ടിൽ നിന്നാണ് ക്രയോജനിക് കണ്ടെയ്നറുകളെത്തിയത്. ആദ്യഘട്ടത്തിൽ ജർമ്മനി നേരിട്ട് ഓക്സിജൻ കോൺസൻട്രേറ്ററുകളും മരുന്നുകളും എത്തിച്ചിരുന്നു. ഇന്ത്യക്ക് വേണ്ട ഉപകരണങ്ങളും മറ്റ് സന്നാഹങ്ങളും ജർമ്മൻ സായുധ സേനാ വിഭാഗങ്ങളാണ് ഏകോപിപ്പിക്കുന്നത്. ജർമ്മനി ഇന്ത്യിൽ നടത്തുന്നകൊവിഡ് പ്രതിരോധ സഹായങ്ങളെപറ്റി ഇന്ത്യയിലെ അംബാസഡർ വാൾട്ടർ.ജെ. ലിൻഡ്നർ വിശദമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |