SignIn
Kerala Kaumudi Online
Saturday, 27 April 2024 5.27 AM IST

ക്രൂരതയുടെ അങ്ങേയറ്റം ,​ സ്വന്തം അമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ

vvv

ന്യൂയോർക്ക്: മാതൃദിനത്തിന്റെ തലേദിവസംസ്വന്തം അമ്മയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി ഇന്ത്യൻ വംശജനായ മകൻ. യുഎസിൽതാമസിക്കുന്ന ഇന്ത്യൻ വംശജനായ 28കാരനാണ് 65 വയസ്സുള്ള അമ്മയെ ദാരുണമായി കൊലപ്പെടുത്തിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവാവ് അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. മർദിച്ചവശയാക്കിയ അമ്മയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു. ബോധരഹിതയായ അമ്മ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.

കൃത്യം നടത്തിയ ശേഷം മകൻ പുറത്തേക്ക് പോയി കുറ്റം ഏറ്റുപറയുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയുടെ സഹോദരിയാണ് വീട്ടിലെ ബേസ്‌മെന്റിൽ അമ്മ ബോധരഹിതയായി കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.

അതേസമയം, പ്രതിയായ 28കാരന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി അയൽക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. മാതൃദിനത്തിൽ ഇങ്ങനെയൊരു സംഭവം നിർഭാഗ്യകരമാമെന്നും ക്വീൻസിലെ ജനങ്ങൾക്ക് ഇതൊരു പേടിസ്വപ്നമായി മാറിയെന്നുംക്വീൻസ് അറ്റോർണി മെലിൻഡ കാറ്റസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.

അതേസമയം, പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കി. പ്രതിക്കെതിരേ കൊലപാതകം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.