സോൾ: ബിൽബോർഡ് മ്യൂസിക് പുരസ്കാരങ്ങൾ വാരിക്കൂട്ടി ലോകപ്രശസ്ത കൊറിയൻ ബാൻഡായ ബി.റ്റി.എസ്. ടോപ് സെല്ലിംഗ് സോംഗ്’ ഉൾപ്പെടെ നാമനിർദ്ദേശം ലഭിച്ച നാല് വിഭാഗങ്ങളിലും ബി.റ്റി.എസ് ജേതാക്കളായി. ബി.റ്റി.എസിന്റെആദ്യ ഇംഗ്ലീഷ് മ്യൂസിക് വിഡിയോയായ ‘ഡൈനമറ്റ്’ ആണ് ടോപ് സെല്ലിംഗ് സോംഗ്.തുടർച്ചയായ അഞ്ചാം വർഷമാണ് ‘ടോപ് സോഷ്യൽ ആർടിസ്റ്റ്’ അവാർഡ് ബാൻഡ് നേടുന്നത്. കൊവിഡ് വ്യാപനം മൂലം സോളിൽ നിന്ന് ഓൺലൈനിലൂടെയാണ് അവാർഡ് നിശയിൽ ബി.റ്റി.എസ് പങ്കെടുത്തത്. തങ്ങളുടെ പുതിയ ഹിറ്റ് ഗാനമായ ബട്ടർ പാടിയ ബാൻഡംഗങ്ങൾ ഏവരുടേയും മനം കവർന്നു. വി, ജംഗ്കുക്ക്,ജിമിൻ, സുഗ, ജിൻ, ആർഎം,ജെ ഹോപ്പ് എന്നിവരാണ് ബി.റ്റി.എസിലെ അംഗങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |