വത്തിക്കാൻസിറ്റി:ഫ്രാൻസിസ് മാർപാപ്പയുടെ വൻകുടൽ ശസ്ത്രക്രിയ വിജയമാണെന്നറിയിച്ച് വത്തിക്കാൻ. അതേസമയം, അദ്ദേഹത്തെ എന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത ശേഷമാണ് മാർപാപ്പ റോമിലെ ജെമെല്ലി പോളി ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്കായി പോയത്.
കഴിഞ്ഞയാഴ്ച ചത്വരത്തിലെ ഞായറാഴ്ച പ്രസംഗത്തിൽ തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മാർപാപ്പ വിശ്വാസികളോട് അഭ്യർത്ഥിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |