നെയ്റോബി: കെനിയയിലെ കിസുമു- ബുസിയ ഹൈവേയിൽ എണ്ണയുമായി പോയ ടാങ്കർ മറിഞ്ഞ് തീപിടിച്ച് 13 പേർ വെന്തുമരിച്ചു. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. വാഹനം മറിഞ്ഞയുടൻ എണ്ണയൂറ്റാനായി പ്രദേശവാസികൾ പാത്രങ്ങളുമായി ഓടിയെത്തുകയായിരുന്നു. അതിനിടെ ഉഗ്രശബ്ദത്തോടെ ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ടും. മരണസംഖ്യ ഉയരുമെന്ന് പൊലീസ് അറിയിച്ചു.
അഗ്നിബാധ അണക്കാൻ അഗ്നിശമനസേന മണിക്കൂറുകൾ കഴിഞ്ഞാണ് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |