വാഷിംഗ്ടൺ : നീണ്ട 27 വർഷത്തെ ദാമ്പത്യ ജീവിതം ഔദ്യോഗികമായി അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സും മെലിൻഡ ഫ്രഞ്ച് ഗേറ്റ്സും. തിങ്കളാഴ്ച കിങ് കൗണ്ടിയിലെ ജഡ്ജിയാണ് ഇരുവരുടെയും വിവാഹമോചനം ഔദ്യോഗികമായിച്ചു കൊണ്ട് ഉത്തരവിട്ടത്. ഗേറ്റ്സിന്റെ സ്വത്തുക്കളുടെ ഒരു ഭാഗം വിവാഹമോചന കരാർ പ്രകാരം മെലിൻഡക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു. ഈ വർഷം മേയ് 3 നാണ് നിയമപരമായി വേർപിരിയാൻ ഇരുവരും കോടതിയിൽ അപേക്ഷ നല്കിയത്. വിവാഹ മോച ഹർജി ഫയൽ ചെയ്തതിന് പിന്നാലെ മൂന്ന് ബില്ല്യൺ ഡോളറിൽ അധികം മെലിൻഡയുടെ പേരിലേക്ക് മാറ്റിയിരുന്നു. 65കാരനായ ഗേറ്റ്സിന് 146 ബില്യൺ ഡോളറിലധികം ആസ്തിയുണ്ടെന്നാണ് കണക്ക്. ഇത് ഇരുവരും തുല്യമായി പങ്കിടുമെന്ന് സൂചനയുണ്ട്. ഇരുവരും നേതൃത്വം നൽകുന്ന ബിൽ- മെലിൻഡ ഫൗണ്ടേഷൻ ലോകത്തിലെ മികച്ച ജീവകാരുണ്യ സംഘടനകളിൽ ഒന്നാണ്. വേർപിരിയുകയാണെങ്കിലും സ്ഥാപനത്തിന്റെ പ്രവർത്തനം തടസമില്ലാതെ മുന്നോട്ട് കൊണ്ടു പോകുമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്. ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ബിൽ ഗേറ്റ്സ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |