വാഷിംഗ്ടൺ: ദക്ഷിണ അമേരിക്കൻ സംസ്ഥാനമായ ടെന്നസിയിലുണ്ടായ മിന്നൽ പ്രളയത്തിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ 21 പേർ മരണപ്പെട്ടു. 20 പേരെ കാണാതായിട്ടുണ്ട്. ശനിയാഴ്ച മുതൽ ശമനമില്ലാതെ പെയ്തു കൊണ്ടിരിക്കുന്ന മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാലായിരത്തോളം പേർ താമസിക്കുന്ന മേഖലയിലാണ് പ്രളയമുണ്ടായത്. ഇതിനെ തുടർന്ന് ഗ്രാമീണ മേഖലയിലെ റോഡുകൾ, വീടുകൾ എന്നിവയ്ക്ക് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് അടിയന്തിര സഹായ സേന രംഗത്തുണ്ട്. സംഭവത്തിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അതീവ ദുഖം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |