ലിമ: പെറുവിൽ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. പെറുവിലെ യൂറിമാഗുവാസ് ജില്ലയിൽ ഹുവാല്ലഗ നദിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. പെറുവിയൻ നാവിക സേനയും സെക്ടോരിയൽ എമർജി ഓപ്പറേഷൻസ് സെന്ററും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ഞായറാഴ്ച രാവിലെ 80 യാത്രക്കാരുമായി സാന്റാ മരിയയിൽനിന്ന് യൂറിമാഗുവാസിലേക്ക് യാത്ര തിരിച്ച ബാർജ് യന്ത്രബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. ബാർജിലുണ്ടായിരുന്ന 20 കുട്ടികളടങ്ങുന്ന യാത്രാസംഘം അപകടം നടക്കുമ്പോൾ ഉറങ്ങുകയായിരുന്നു. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |