കാബൂൾ : അടിയന്തര സഹായം രാജ്യത്തെത്തിക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ സേനാപിന്മാറ്റത്തോടെ താത്ക്കാലികമായി നിറുത്തി വച്ചിരുന്ന കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരംഭിച്ചുവെന്ന് ഖത്തർ അറിയിച്ചു. അന്താരാഷ്ട്ര സർവീസുകളും ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും അഫ്ഗാനിലെ ഖത്തർ സ്ഥാനപതി അറിയിച്ചു. കാബൂൾ വിമാനത്താവളത്തിൽ നിന്ന് മസാർ ഇ ഷെരീഫിലേക്കും കാണ്ഡഹാറിലേക്കും ആഭ്യന്തര സർവീസുകൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
കാബൂൾ വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനത്തിന് താലിബാൻ ഖത്തറിന്റെ സഹായം തേടിയതിനെ തുടർന്ന് ഖത്തറിൽ നിന്നുള്ള വിദഗ്ധ സംഘം കാബൂളിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |