വാഷിംഗ്ടൺ : ബൈഡനും താനുമായി ഒരു ബോക്സിംഗ് ബോക്സിങ് മത്സരം സംഘടിപ്പിച്ചാൽ നിമിഷങ്ങൾക്കകം ബൈഡനെ കീഴ്പ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ്. ഫ്ളോറിഡയിലെ ഹോളിവുഡ് സെമിനോൾ ഹാർഡ് റോക് കാസിനോയിൽ ഇവാൻഡർ ഹോളിഫീൽഡും വിറ്റർ ബെൽഫോർട്ടും തമ്മിലുള്ള ബോക്സിങ് മത്സരത്തിന് മുന്നോടിയായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന. ഈ മത്സരത്തിൽ കമന്റേന്ററിന്റെ റോളിൽ ട്രംപ് എത്തും. ഫോണിലൂടെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ട്രംപിനോട് അവതാരകൻ താങ്കൾക്ക് ആരുടെയെങ്കിലും ഒപ്പം ബോക്സിങ്ങിൽ പങ്കെടുക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. ആരെയെങ്കിലും തിരഞ്ഞെടുക്കേണ്ടി വന്നാൽ പ്രൊഫഷണൽ ബോക്സർമാരെ ഒഴിവാക്കി ജോ ബൈഡനെതിരെ മത്സരിക്കും. അതിന് കാരണം ബൈഡനെ വളരെ വേഗത്തിൽ തോൽപ്പിക്കാൻ തനിക്കാവും. ആദ്യത്തെ ഏതാനും സെക്കൻഡുകൾക്കുള്ളിൽ തന്നെ അദ്ദേഹത്തെ താൻ ഇടിച്ചിടുകയും ചെയ്യുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |