ഇസ്ലാമാബാദ് : കാബൂൾ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി താത്ക്കാലികമായി നിറുത്തി വച്ചിരുന്ന വിമാന സർവീസ് പുനരാരംഭിക്കുമെന്ന് പാകിസ്ഥാൻ. സർവീസുകൾ പുനരാരംഭിക്കാനുള്ള എല്ലാ സാങ്കേതിക നടപടികളും പൂർത്തിയായെന്നും ഇസ്ലാമാബാദിൽ നിന്ന് കാബൂളിലേക്കുള്ള വിമാന സർവീസുകൾ നാളെ തുടങ്ങുമെന്നും പാകിസ്ഥാൻ വ്യോമയാന മന്ത്രാലയം അറിയിച്ചു. താലിബാൻ അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ഒരു രാജ്യം കാബൂളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്. ഖത്തറിന്റെ സാങ്കേതിക സഹായത്തോടെയാണ് നിലവിൽ കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |