അബുദാബി: രാജ്യത്ത് പ്രവേശിക്കാനുള്ള അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷ നടപടികൾ ആരംഭിച്ച് യു.എ.ഇ. എല്ലാ രാജ്യക്കാർക്കും ഈ വിസ ലഭ്യമാകും. അഞ്ചു വർഷത്തെ കാലാവധിയിൽ ലഭിക്കുന്ന മൾട്ടിപ്പിൾ വിസയിലെത്തുന്ന സന്ദർശകർക്ക് സ്വന്തം സ്പോൺസർഷിപ്പിൽ എത്ര തവണ വേണമെങ്കിലും യു.എ.ഇ സന്ദർശിക്കാം. ഓരോ സന്ദർശനത്തിലും 90 ദിവസം വരെ യു.എ.ഇ യിൽ കഴിയാം. വേണമെങ്കിൽ 90 ദിവസംകൂടി നീട്ടി നൽകുകയും ചെയ്യും. യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് (ഐ.സി.എ) വഴി 650 ദിർഹമാണ് (13131 രൂപ) അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസക്കായി നല്കേണ്ടത്. ഐ.സി.എ വെബ്സൈറ്റ് വഴി താത്പര്യമുള്ളവർക്ക് നേരിട്ട് വിസക്കായി അപേക്ഷിക്കാൻ സാധിക്കും.എന്നാൽ അപേക്ഷകന് വിസ നൽകണോ വേണ്ടയോ എന്ന വിഷയത്തിൽ അന്തിമ തീരുമാനം ഇമിഗ്രേഷൻ അതോറിറ്റിയുടേതായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |