കാൻബറ: അലക്സ്, നിന്റെ പ്രതിരൂപമായി നമ്മുടെ മകൾ ഇനി ജീവിയ്ക്കും. അവളുടെ അച്ഛൻ എത്ര മഹാനായിരുന്നുവെന്ന് ലോകം അവളോട് ഉറക്കെ പറയും - മകൾ ജനിച്ചയുടൻ ആരോടെന്നില്ലാതെ എല്ലിഡി പുള്ളിൻ പറഞ്ഞ വാക്കുകൾ കേട്ട് ചുറ്റുമുള്ളവരുടേയും കണ്ണുകൾ നനഞ്ഞു. സ്നോബോർഡറിൽ രണ്ടുതവണ ലോകചാംപ്യനായിരുന്ന അന്തരിച്ച ആസ്ട്രേലിയൻ ഒളിംപ്യൻ അലക്സ് ചംപി പുള്ളിന്റെ ഭാര്യയാണ് എല്ലിഡി. ഐ.വി.എഫിലൂടെയാണ് കുഞ്ഞുണ്ടായതെന്ന് എല്ലിഡി പറഞ്ഞിരുന്നു. ഒക്ടോബർ 25ന് ജനിച്ച കുഞ്ഞിന് മിന്നി അലക്സ് പുള്ളിൻ എന്നാണ് പേരു നൽകിയിരിക്കുന്നത്. അലക്സിന്റെ മരണാനന്തരം ബീജങ്ങൾ ശേഖരിച്ചശേഷം എല്ലിഡിയുടെ അണ്ഡവുമായി കൂട്ടിച്ചേർക്കുകയായിരുന്നുവെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
2020 ജൂലായ് എട്ടിന് ക്വീൻസ്ലാൻഡിലെ ഗോൾഡ് കോസ്റ്റിലുണ്ടായ അപകടത്തെ തുടർന്നാണ് 32ാം വയസ്സിൽ അലക്സ് മരണമടഞ്ഞത്.താൻ ഗർഭിണിയാണെന്ന് ജൂണിൽ എല്ലിഡി വെളിപ്പെടുത്തിയിരുന്നു. ഒരു കുഞ്ഞിനുവേണ്ടി താനും അലക്സും വർഷങ്ങളായി സ്വപ്നം കാണാറുണ്ടായിരുന്നുന്നും എല്ലിഡി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |