വാഷിംഗ്ടൺ: അമേരിക്കൻ സഭയിൽ എട്ടുമണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് റെക്കോഡിട്ട് കെവിൻ മക്കാർത്തി. യു.എസ് ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സിലെ മൈനോരിറ്റി ലീഡറാണദ്ദേഹം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സാമൂഹിക വിനിയോഗ ബില്ലിനെ എതിർത്ത് വ്യാഴാഴ്ച 8.38ന് തുടങ്ങിയ പ്രസംഗം മക്കാർത്തി അവസാനിപ്പിച്ചത് വെള്ളിയാഴ്ച പുലർച്ചെ 5.11നാണ്. അതായത് എട്ടു മണിക്കൂർ 23 മിനിറ്റോളം സമയം അദ്ദേഹം പ്രസംഗിച്ചു. കോൺഗ്രസ് സ്പീക്കർ നാൻസി പെലോസിയുടെ റെക്കാഡാണ് കെവിൻ മറികടന്നത്. 2018 ഫെബ്രുവരിയിൽ ഹൗസ് മൈനോറിറ്റി നേതാവായിരുന്നപ്പോഴാണ് കുടിയേറ്റ വിഷയത്തിൽ സഭയിൽ എട്ടു മണിക്കൂർ ഏഴുമിനിറ്റ് സമയം പ്രസംഗിച്ച് നാൻസി പെലോസി റെക്കാഡിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |