വാഷിംഗ്ടൺ: അമേരിക്കയിൽ ആഘോഷങ്ങളുടെ കാലമാണ് വരാൻ പോകുന്നതെന്നും അതിനാൽ കൊവിഡ് പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും മുന്നറിയിപ്പു നല്കി യു.എസ് സർക്കാർ ആരോഗ്യവിഭാഗം മുഖ്യ ഉപദേശകൻ ആന്റണി ഫൗചി. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്. ഇത് കൊവിഡ് കേസുകൾ വീണ്ടും നിയന്ത്രണാതീതമായി വർദ്ധിക്കാനുള്ള സാഹചര്യമൊരുക്കും. ഇതിനെതിരെ മുൻകരുതലെടുക്കാൻ പോലും ഇനി സമയമില്ലെന്നും ഫൗചി പറഞ്ഞു. രാജ്യത്തെ ആറുകോടി പേർ ഇനിയും വാക്സിനെടുക്കാനുണ്ട്. ആഘോഷവേളയിൽ വാക്സിനെടുക്കാത്തവരിലെ പ്രായമേറിയവരും 5 - 11 വയസിനുമിടയിലുള്ള കുട്ടികളും വളരെ അപകടകരമായ സാഹചര്യം നേരിടേണ്ടി വരുമെന്നും ഫൗചി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |