സാൻ സാൽവദോർ: ലോകത്തെ ആദ്യ ബിറ്റ്കോയിൻ നഗരമുണ്ടാക്കാനൊരുങ്ങി മദ്ധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോർ.ബിറ്റ്കോയിൻ ബോണ്ടുകളിലൂടെ ധനസമാഹരണം നടത്തിയാണ് ഇത് നടപ്പാക്കുകയെന്ന് പ്രസിഡന്റ് നായിബ് ബുകെലെ പ്രഖ്യാപിച്ചു. മാസിഡോണിയൻ രാജാവായിരുന്ന അലെക്സാണ്ടർ നഗരങ്ങളുണ്ടാക്കിയതിന് സമാനമായി ബിറ്റ്കോയിൻ നഗരമുണ്ടാക്കുക തന്റെ സ്വപ്നമാണെന്നും ബുകെലെ കൂട്ടിച്ചേർത്തു. ബിറ്റ്കോയിൻ ലീഗൽ ടെൻഡറാക്കുന്ന ലോകത്തെ ആദ്യരാജ്യം കൂടിയാണ് എൽ സാൽവദോർ. താമസകേന്ദ്രങ്ങളും വാണിജ്യകേന്ദ്രങ്ങളും വിമാനത്താവളവുമുള്ള വൃത്താകൃതിയിലുള്ള നഗരം നിർമ്മിക്കാനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |