ദുബായ് : യു.എ.ഇയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പാർട്ട് ടൈം ജോലി ചെയ്യുന്നതിനുള്ള നിബന്ധനകളിൽ ഇളവ്. ഇനി മുതൽ തൊഴിൽ ദാതാവിന്റെ സമ്മതപത്രം ഇല്ലാതെ പ്രധാന ജോലിക്കു പുറമേ പാർട്ടൈം ജോലി ചെയ്യാൻ അനുവദിക്കുന്ന നിയമം യു.എ.ഇ യിൽ അടുത്ത മാസം 2 മുതൽ പ്രാബല്യത്തിൽ വരും. ഇങ്ങനെ ജോലി ചെയ്യാൻ താത്പര്യമുള്ളവർ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ താത്ക്കാലിക അനുമതി മാത്രം നേടിയാൽ മതി. ഏതാനും മണിക്കൂറുകൾ ജോലിസ്ഥലത്തു പോയോ വീട്ടിലിരുന്നോ ജോലി ചെയ്യാമെന്ന വ്യവസ്ഥ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഏറെ സഹായകരമാകും. അതേ സമയം ഇങ്ങനെ ജോലി ചെയ്യാവുന്ന സമയം മൂന്നാഴ്ചകളിൽ പരമാവധി 144 മണിക്കൂറായിരിക്കുമെന്ന് വ്യവസ്ഥയുണ്ട്. ഹ്രസ്വകാല കരാർ ജോലികളും ഇങ്ങനെ ചെയ്യാനാകും. ജോലി അവസാനിക്കുന്നതോടെ കരാറും റദ്ദാകും.ഈ ജോലികളിലേർപ്പെടുന്നവർക്കും വാർഷിക അവധി, ജോലി അവസാനിക്കുമ്പോഴുള്ള ആനുകൂല്യങ്ങൾ എന്നിവയ്ക്ക് അർഹതയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |