ലണ്ടൻ : ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കൊവിഡ് മുക്തയായ ശേഷം എലിസബത്ത് രാജ്ഞി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്നലെ വിൻഡ്സർ കാസിലിൽ നടന്നത്. റഷ്യയുടെ യുക്രെയിൻ അധിനിവേശവുമായി ബന്ധപ്പെട്ടും നാറ്റോയുടെ ഏകോപനവുമായും ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായാണ് ട്രൂഡോ യു.കെയിലെത്തിയിരിക്കുന്നത്.
ഫെബ്രുവരി 20നാണ് എലിസബത്ത് രാജ്ഞിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മിതമായ രോഗലക്ഷണങ്ങളുള്ള രാജ്ഞി സെൽഫ് ഐസൊലേഷനിലായിരുന്നു. 95കാരിയായ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തിയതിന്റെ 70ാം വാർഷികം ഇക്കഴിഞ്ഞ ഫെബ്രുവരി 6ന് ആചരിച്ചിരുന്നു. ഇനി ബക്കിംഗ്ഹാം കൊട്ടാരത്തിന് പകരം വിൻഡ്സർ കാസിലിൽ തന്നെയാകും രാജ്ഞി തുടരുകയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |