വാഷിംഗ്ടൺ: അമ്മയുടെ വിവാഹ ഗൗൺ ധരിച്ച് സുന്ദരിക്കുട്ടിയായെത്തിയ കൊച്ചുമിടുക്കിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ ജനലക്ഷങ്ങളുടെ ഹൃദയം കവരുന്നു. കുട്ടിയ്ക്ക് അമ്മയുടെ വിവാഹ ഗൗൺ കണ്ടപ്പോൾ അതൊന്ന് ഇട്ടുനോക്കാതെ വയ്യെന്നായി. ഗൗൺ അണിഞ്ഞ് അതിസുന്ദരിയായതോടെ അടിപൊളി പോസിൽ നിരവധി ഫോട്ടോകളുമെടുത്തു. ഗൗൺഅണിഞ്ഞ് സുന്ദരിയായ തന്റെ പ്രതിരൂപം കണ്ണാടിയിൽ അത്ഭുതത്തോടെ നോക്കുകയാണ് പെൺകുട്ടി. മാതാപിതാക്കളുടെ വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതിന് നീരസത്തിലായിരുന്നു കൊച്ചു മിടുക്കി ഇപ്പോൾ സന്തോഷത്തിലാണ്.
എന്റെ കുഞ്ഞുമകൾ ഇന്ന് എന്റെ വിവാഹ വസ്ത്രം ധരിച്ചു. വിവാഹത്തിന് അവളെ ക്ഷണിക്കാത്തതിന് അവൾ എപ്പോഴും എന്നോട് ദേഷ്യപ്പെടാറുണ്ട്, നിന്നെ ഒരുപാട് സ്നേഹിക്കുന്നു’ വിഡിയോയ്ക്ക് അടിക്കുറിപ്പായി അമ്മ കുറിച്ചു.
കെയ് ബ്യൂൽ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 3.40 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |