വാഷിംഗ്ടൺ: ഓസ്കാർ പുരസ്കാരച്ചടങ്ങിൽ വച്ച് ഹോളിവുഡ് നടൻ വിൽ സ്മിത്ത് ഹാസ്യകലാകാരനായ ക്രിസ് റോക്കിന്റെ കരണത്തടിച്ചത് വൻ വിവാദമായിരുന്നു. സ്മിത്ത് പിന്നീട് മാപ്പ് പറഞ്ഞെങ്കിലും ഇതുവരെ വിഷയത്തിൽ വിശദമായി പ്രതികരിക്കാൻ റോക്ക് തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം കാലിഫോർണിയയിൽ നടന്ന സ്റ്റാൻഡ് അപ് കോമഡി പരിപാടിയിൽ വച്ച് തനിയ്ക്ക് അടി കിട്ടിയതിനെക്കുറിച്ച് റോക്ക് ഹാസ്യാത്മകമായി പരാമർശിച്ചെങ്കിലും വിശദാംശങ്ങളിലേക്ക് കടന്നില്ല. വേദിയിൽ ഇരിക്കുന്ന രാഷ്ട്രീയക്കാരെയും സെലിബ്രിറ്റികളേയും കളിയാക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ പതിപ്പിച്ചത്. ഷോ തീർന്നപ്പോൾ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കിയാണ് കാണികൾ ക്രിസിന്
ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
വിൽ സ്മിത്തിനെ 10 വർഷത്തേയ്ക്ക് വിലക്കിയ അക്കാഡമിയുടെ തീരുമാനത്തെ താൻ അംഗീകരിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും റോക്ക് പറഞ്ഞിരുന്നു.
റോക്ക് പറഞ്ഞത്
എന്റെ കേൾവിശക്തി തിരിച്ചുവന്നു. ജീവിതം മനോഹരമാണ്. എനിയ്ക്ക് ഒരു ഷോ മുഴുവൻ ബാക്കിയുണ്ട്. നല്ല പ്രതിഫലം ലഭിയ്ക്കാതെ ഞാൻ ആ വിഷയത്തിൽ പ്രതികരിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |