ന്യൂയോർക്ക് : അമേരിക്കൻ ഇന്റലിജൻസ് ഏജസിയായ സി.ഐ.എയുടെ ആദ്യ ചീഫ് ടെക്നോളജി ഓഫീസറായി (സി.ടി.ഒ) ഇന്ത്യൻ വംശജൻ നന്ദ് മുൽചന്ദനിയെ നിയമിച്ചു. സി.ഐ.എ ഡയറക്ടർ വില്യം ജെ. ബേൺസാണ് ഇക്കാര്യമറിയിച്ചത്.
ഡൽഹി ബ്ലൂബെൽസ് ഇന്റർനാഷണൽ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നന്ദ് മുൽചന്ദനി യുഎസിലെ ഹാർവഡ്, സ്റ്റാൻഫഡ്, കോർണൽ യൂണിവേഴ്സ്റ്റികളിൽ നിന്നാണ് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയത്.
അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ജോയിന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്ററിന്റെ ആക്ടറ്റിംഗ് ഡയറക്ടറായും സി.ടി.ഒ ആയും പ്രവർത്തിച്ചിട്ടുള്ള നന്ദ് മുൽചന്ദനിയ്ക്ക് അമേരിക്കൻ പ്രതിരോധ വകുപ്പിലും മറ്റ് ഉന്നത സ്ഥാപനങ്ങളിലും 25 വർഷത്തിലധികം പ്രവർത്തി പരിചയമുണ്ട്. ഓബ്ലിക്സ്, ഡിറ്റർമിന, സ്കെയിൽഎക്സ്ട്രീം തുടങ്ങിയ സ്റ്റാർട്ടപ്പുകളുടെ സി.ഇ.ഒ ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |