ടോക്കിയോ : ക്വാഡ് ഉച്ചകോടിയോട് അനുബന്ധിച്ച് ടോക്കിയോയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ യോഷിഹിഡെ സുഗ, യോഷിറോ മോറി, ഷിൻസോ ആബെ എന്നീ മൂന്ന് മുൻ ജാപ്പനീസ് പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഗണേശോത്സവത്തിൽ പങ്കെടുക്കാൻ സുഗയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. 2020 സെപ്തംബർ മുതൽ 2021 സെപ്തംബർ വരെ ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന സുഗ ' ഗണേശ ഗ്രൂപ്പ് " എന്ന 15 ലിബറൽ ഡെമോക്രാറ്റിക് പാർട്ടി എം.പിമാരുടെ കൂട്ടായ്മയിൽപ്പെട്ടയാളാണ്. ഹിന്ദു ദൈവമായ ഗണപതിയുടെ പേരിൽ നിന്നാണ് ഗ്രൂപ്പിന് ഇങ്ങനെയൊരു പേര്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |