ന്യൂയോർക്ക് : ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്. യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വളങ്ങളുടെയും മറ്റും വില ഉയരുന്നതാണ് ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കുകയെന്ന് ലോകബാങ്ക് തലവൻ ഡേവിഡ് മാൽപാസ് പറഞ്ഞു.
കൊവിഡ് ലോക്ക്ഡൗണുകളും സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. യൂറോപ്പിലും ഇന്ധന പ്രതിസന്ധി ഉയരുന്നുണ്ട്. റഷ്യയിൽ നിന്നാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇന്ധനങ്ങൾ കൂടുതലും ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ, അധിനിവേശവും ഉപരോധങ്ങളും ഇതിനെ അനിശ്ചിത്വത്തിലാക്കിയെന്ന് ഡേവിഡ് മാൽപാസ് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |