ബീജിംഗ് : ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ യാആൻ നഗരത്തിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. 4 മരിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. 14 പേർക്ക് പരുക്കേറ്റു. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഭൂചലനമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. 4.5 തീവ്രതയിലെ തുടർ ചലനമുണ്ടായെന്നും റിപ്പോർട്ടുണ്ട്. 2008ൽ സിചുവാൻ പ്രവിശ്യയിലുണ്ടായ 7.9 തീവ്രതയിലെ ശക്തമായ ഭൂചലനത്തിൽ 90,000 പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |