ഡാലസ്: അച്ചടി-ദൃശ്യമാദ്ധ്യമ രംഗത്ത് അരനൂറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള പ്രശസ്ത മാദ്ധ്യമ പ്രവർത്തകനും കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടിവും പ്രസ്ക്ളബ് ഒഫ് ഡാലസ് ബോർഡ് അംഗവുമായ ബാരി ഹോഫ്മാൻ (79) അന്തരിച്ചു. പത്തുവർഷം മുമ്പാണ് അദ്ദേഹം ഡാലസിൽ സ്ഥിരതാമസമാക്കിയത്.
2,000ത്തിലധികം ബിസിനസ് ക്ലയന്റുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ദൈനംദിന ആരോഗ്യമെഡിക്കൽ വാർത്താ സർവീസായ ഹെൽത്ത് ഡേ ന്യൂസ് സർവീസിന്റെ പങ്കാളിയും സ്ഥാപക എഡിറ്ററുമായിരുന്നു.
ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ, ന്യൂയോർക്ക് സിറ്റിയിലെ ഡബ്ല്യു.ന്യൂ റേഡിയോ, യുണൈറ്റഡ് പ്രസ് ഇന്റർനാഷണൽ ഓഡിയോ നെറ്റ്വർക്ക് വാർത്താ സേവനം എന്നിവയുൾപ്പെടെ നിരവധി പ്രമുഖ വാർത്താ സ്ഥാപനങ്ങളുടെ റിപ്പോർട്ടറായും എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഗാനെറ്റ്, ദ ടൈംസ് മിറർ എന്നിവയിൽ സീനിയർ എഡിറ്റോറിയൽ, ജനറൽ മാനേജ്മെന്റ് ചുമതലകൾ വഹിച്ചിരുന്നു.
ന്യൂയോർക്ക് സ്റ്റേറ്റ് അസോസിയേറ്റഡ് പ്രസ് അസോസിയേഷന്റെ മുൻ പ്രസിഡന്റും ബ്രൂക്ക്ഹേവൻ കോളേജിലെ ഇൻസ്ട്രക്ടറുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |