പാരീസ് : വിഖ്യാത ഫ്രഞ്ച് സിനിമാ നടൻ ജീൻ - ലൂയി ട്രിൻറ്റിഗ്നന്റ് (91) അന്തരിച്ചു. കാൻസർ ബാധയാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ആറ് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനിടെ 'ത്രീ കളേഴ്സ്: റെഡ്", ' സെഡ് ", 'എ മാൻ ആൻഡ് എ വുമൺ", ബെർനാർഡോ ബെർട്ടലൂച്ചിയുടെ 'ദ കൺഫോർമിസ്റ്റ് " തുടങ്ങിയ ക്ലാസിക്കുകൾ ഉൾപ്പെടെ 130 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
2017ൽ സിനിമയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയെങ്കിലും 2019ൽ തിരിച്ചെത്തിയിരുന്നു. 1930 ഡിസംബർ 11ന് ജനിച്ച അദ്ദേഹം റേസ് കാർ ഡ്രൈവർ കൂടിയാണ്. ദ ഗ്രേറ്റ് സൈലൻസ്, ആൻഡ് ഗോഡ് ക്രിയേറ്റഡ് വുമൺ, ദ സിറ്റി ഒഫ് ലോസ്റ്റ് ചിൽഡ്രൻ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |